ടീം ഇന്ത്യക്ക് ആശ്വസിക്കാം; ഒന്നാം ടെ​സ്റ്റി​ൽ ആ സൂപ്പര്‍ താരത്തെ കളിപ്പിക്കില്ലെന്ന് ദ​ക്ഷി​ണാ​ഫ്രി​ക്കന്‍ കോച്ച്

കേ​പ്ടൗ​ണ്‍, ബുധന്‍, 3 ജനുവരി 2018 (11:41 IST)

Dale Steyn , India vs South Africa , India , South Africa , Gibson wary , Cricket , Test , ടീം ഇന്ത്യ , ദ​ക്ഷി​ണാ​ഫ്രി​ക്ക , ക്രിക്കറ്റ് , ടെസ്റ്റ് , ഡെ​യ്ൽ സ്റ്റെ​യി​ൻ

ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താരം ക​ളി​ച്ചേ​ക്കി​ല്ല. പ​രി​ക്കി​ൽ​നി​ന്നും മുക്തനായെങ്കിലും ഒ​രു ഓ​ൾ​റൗ​ണ്ട​റെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്കന്‍ ടീം ആ​ലോ​ചി​ക്കു​ന്ന​താ​ണ് സ്റ്റെ​യി​നിന്റെ തി​രി​ച്ചു​വ​ര​വ് നീ​ട്ടു​ന്ന​ത്. പ​രി​ശീ​ല​ക​ൻ ഓ​ട്ടി​സ് ഗി​ബ്സ​ണാ​ണ് ഇക്കാര്യം സം​ബ​ന്ധി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്. 
 
ഏ​റെ​ക്കാ​ല​മാ​യി പ​രുക്കിന്റെ പിടിയിലായതിനെ തു​ട​ർ​ന്ന് ക​ളി​ക്ക​ള​ത്തി​നു പു​റ​ത്താ​യി​രു​ന്നു സ്റ്റെ​യി​ൻ. പേ​സ​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മായ സാഹചര്യമാണ് ആ​ദ്യ ടെ​സ്റ്റ് ന​ട​ക്കു​ന്ന ന്യൂ​ലാ​ൻ​ഡ്സിലുള്ളതെങ്കിലും നിലവിലുള്ള മൂന്ന് പേസര്‍മാരെ നിലനിര്‍ത്തി അവരോടൊപ്പം ഒ​രു സ്പി​ന്ന​റെ​യും ഒ​രു ഓ​ൾ​റൗ​ണ്ട​റെ​യും ക​ളി​പ്പി​ക്കാ​നാ​ണ് കോ​ച്ചി​ന്‍റെ പ​ദ്ധ​തിയെന്നാണ് റിപ്പോര്‍ട്ട്. 
 
സ്റ്റെ​യി​നി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടുത്തുകയും അ​ദ്ദേ​ഹ​ത്തി​നു ക​ളി​ക്കി​ടെ വീണ്ടും പ​രി​ക്കേല്‍ക്കുകയും ചെയ്താല്‍ അ​ത് ടീമിന് തി​രി​ച്ച​ടി​യാ​കു​മെന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഭയക്കുന്നു. റ​ബാ​ദ, ഫി​ലാ​ൻ​ഡ​ർ, മോ​ർ​ക്ക​ൽ, മോ​റി​സ് എ​ന്നി​ങ്ങ​നെ പ്ര​തി​ഭാ​ധ​ന​ൻ​മാ​രു​ടെ നി​ര പേ​സ് ബൗ​ളിം​ഗി​ൽ സ്ഥാ​നം കാ​ത്തു​നി​ൽ​ക്കു​ന്ന​തും സ്റ്റെ​യി​നിന്റെ തി​രി​ച്ചു​വ​ര​വ് വൈ​കി​പ്പി​ക്കു​ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഐപിഎല്ലിന്റെ പണക്കൊഴുപ്പിന് ഇനി തന്നെ പ്രലോഭിപ്പാക്കാന്‍ കഴിയില്ല; ഞെട്ടിച്ച് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം

ഓസ്ട്രേലിയന്‍ ടീമിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ മിച്ചല്‍ മാര്‍ഷ് ഇന്ത്യന്‍ ...

news

രഞ്ജി ട്രോഫിയിൽ വിദർഭയ്ക്ക് കന്നി കിരീടം; ഡല്‍ഹിയെ തകര്‍ത്തത് ഒമ്പത് വിക്കറ്റിന്, ചരിത്രമെഴുതി ഗുർബാനി

രഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്. കരുത്തരായ ഡൽഹിയെ ഒൻപതു വിക്കറ്റിനു തോൽപ്പിച്ചാണ് ...

news

ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്ത് കോഹ്‌ലിപ്പട തന്നെ, ബാറ്റ്‌സ്മാന്മാരില്‍ സ്റ്റീവ് സ്മിത്ത് ഒന്നാമത്

ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ കോഹ്‌ലിപ്പട. 2017ലെ അവസാന ...

news

ഒരേ നിറത്തിലുള്ള വസ്ത്രത്തില്‍ യുവരാജും സാഗരികയും; യുവിയുടെ ഭാര്യ നല്‍കിയ മറുപടിയില്‍ അമ്പരന്ന് ആരാധകര്‍ !

രണ്ട് ദിവസം മുമ്പായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ...

Widgets Magazine