ജപ്പാനില്‍ ചുഴലി കൊടുങ്കാറ്റ്; ഏഴു പേരെ കാണാതായി

 ചുഴലി കൊടുങ്കാറ്റ് , ടോക്കിയോ , പന്‍ഫോണ് , ടോക്കിയോ, കൊടുങ്കാറ്റ്
ടോക്കിയോ| jibin| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (17:19 IST)
ജപ്പാനില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച 'പന്‍ഫോണ്‍' ചുഴലി കൊടുങ്കാറ്റില്‍ ഏഴു പേരെ കാണാതായി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ടോക്കിയോ നഗരത്തിന്റെ വടക്കു-കിഴക്കന്‍ ഭാഗത്ത് ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ നിരവധി കെട്ടിടങ്ങളും വീടുകളും നശിച്ചു.

കനത്ത മഴയെത്തുടര്‍ന്ന് ആഞ്ഞടിച്ച കൊടുംങ്കാറ്റില്‍ വന്‍ തിരമാലകളില്‍പ്പെട്ട് അമേരിക്കയുടെ മൂന്ന് സൈനികോദ്യോഗസ്ഥരെയും കാണാതായി. ഇതിനെ തുടര്‍ന്ന് 600 വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും പന്ത്രണ്ടിലധികം ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കുകയും ചെയ്തു. കനത്ത മഴയെത്തുടര്‍ന്ന് ആയിരക്കണക്കിന് ഓഫീസ് ജീവനക്കാരാണ് വാഹനം മുന്നോട്ട് പോകാന്‍ കഴിയാതെ നിരത്തുകളില്‍ കുടുങ്ങിയത്.

ടോക്കിയോ നഗരത്തിലെ ഗതാഗതത്തെയും മഴ കാര്യമായി ബാധിച്ചു. പലയിടത്തും മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്ന് വീണും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. ചുഴലിക്കാറ്റ് വ്യവസായ രംഗത്തെയും ബാധിച്ചിരിക്കുകയാണ്. ടോയൊട്ടാ കമ്പനിയുടെ12 ഫാക്ടറികളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :