ജപ്പാനില്‍ ഇരട്ട ഭൂചലനം

ജപ്പാന്‍ , ടോക്കിയോ , ഫുക്കുഷിമ ,
ടോക്കിയോ| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (13:15 IST)
ജപ്പാനില്‍ ഇരട്ട ഭൂചലനം. ജപ്പാനിലെ കിഴക്കന്‍ നഗരമായ ഫുക്കുഷിമയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇരട്ട ഭൂചലനം ഉണ്ടായത്. എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ നടന്നിട്ടില്ല.

ഹോന്‍ഷു ദ്വീപില്‍ നിന്ന് 91 കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ആദ്യ ചലനത്തിന്റെ പ്രഭവ സ്ഥാനം. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു ആദ്യ ചലനം. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം 5.6 തീവ്രതയുള്ള രണ്ടാം ചലനവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസവും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലം ഇവിടെ നടന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :