മോഷണം കുറ്റം: ഐ‌എസ് ഭീകരര്‍ മുതിര്‍ന്ന നേതാവിന്റെ തലവെട്ടി

ബീററ്റ്| Last Modified ശനി, 15 നവം‌ബര്‍ 2014 (11:28 IST)
മോഷണക്കുറ്റമാരോപിച്ച് ഐ‌എസ് ഭീകരര്‍ മുതിര്‍ന്ന നേതാവിന്റെ തലവെട്ടി. സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകരാണ് വാര്‍ത്ത പുറത്ത് വിട്ടത്. തലയറുത്തശേഷം ശരീരം കുരിശില്‍ തൂക്കി.

ഐഎസിന്റെ ഫണ്ട് മോഷ്ടിച്ചെന്നാരോപിച്ചാണ് കൊല നടത്തിയത്. കൊലപ്പെടുത്തിയതിന് ശേഷം ഇയാളുടെ ചിത്രം സംഘടന പുറത്ത് വിട്ടു. ജലയ്ബീബ് അബു മുന്താതര്‍ എന്ന നേതാവിനെയാണ് സംഘത്തിലെ മറ്റുള്ളവര്‍ ചേര്‍ന്ന് തലയറുത്ത് കൊന്നത്. മുസ്ലീങ്ങളുടെ പണം അപഹരിച്ചതിനും ഐഎസിന്റെ ഫണ്ട് തട്ടിയെടുത്തതിനുമാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് ഐഎസിന്റെ വിശദീകരണം.

അതേസമയം, എന്നാണ് കൊലപാതകം നടന്നതെന്നോ കൊല്ലപ്പെട്ടയാള്‍ ഐഎസില്‍ എന്ത് സ്ഥാനമാണ് വഹിച്ചതെന്നോ വ്യക്തമല്ല. ഇയാളുടെ ശിക്ഷ നടപ്പാക്കുന്ന കാര്യം ഐഎസിന് സ്വാധീനമുള്ള മേഖലയില്‍ ലൗഡ് സ്പീക്കറിലൂടെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :