ഐ‌എസ് ഭീകരര്‍ കുര്‍ദ്ദുകളുടെ ആസ്ഥാനം പിടിച്ചെടുത്തു

ഐ‌എസ് ഭീകരര്‍, കുര്‍ദ്ദുകള്‍, സിറിയ
ബെയ്‌റൂട്ട്‌| vishnu| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (08:33 IST)
ഐ‌എസ് ഭികരരും കുര്‍ദ്ദുകളും തമ്മിലുള്ള പോരാട്ടത്തില്‍ കുര്‍ദ്ദുകള്‍ക്ക് തിരിച്ചടി. ഭീകരരുമായി രൂക്ഷമായ പോരാട്ടം നടന്നുകൊണ്ടിരുന്ന സിറിയയിലെ കൊബാനി നഗരത്തിലുള്ള കുര്‍ദ്‌ ആസ്‌ഥാനം വിമതര്‍ പിടിച്ചടക്കി. കുര്‍ദ്ദുകളും കുര്‍ദ്ദ് സൈനികരും വസിച്ചിരുന്ന ആസ്‌ഥാനത്തിന്റെ നിയന്ത്രണം പൂര്‍ണമായും ഭീകരരുടെ കൈയ്യിലാണിപ്പോള്‍.

കൊബാനി പട്ടണത്തിന്റെ 40 ശതമാനവും ഐ‌എസ്‌ ഭീകരരുടെ പിടിയിലായിട്ടുണ്ട്‌. തിങ്കളാഴ്‌ച കിഴക്കന്‍ മേഖലകളിലേക്കു കടന്ന ഇവര്‍ പിന്നീട്‌ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു.

ഇന്നലെ രാവിലെ മുതല്‍ കനത്ത വെടിവയ്‌പാണ്‌ ഇവിടെ നടന്നത്‌. കെട്ടിടവളപ്പിലേക്ക്‌ ഐ‌എസ്‌ സംഘം കടന്നതുമുതല്‍ നിലയ്‌ക്കാത്ത വെടിയൊച്ചയായിരുന്നെന്ന്‌ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ വിഭാഗം അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :