ഐ‌എസ് ഭീകരര്‍ പിടിമുറുക്കുന്നു, ബാഗ്ദാദ് ഉടന്‍ പിടിച്ചേക്കും

ഐ‌എസ് ഭീകരര്‍,ഇറാഖ്, ബാഗ്ദാദ്
ബഗ്ദാദ്| VISHNU.NL| Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (09:38 IST)

ഇറാഖ്, സിറിയ രാജ്യങ്ങളില്‍ നിയന്ത്രണം പിടിച്ചുകൊണ്ടിരിക്കുന്ന സുന്നി വിമത തീവ്രവാദികളായ ഐ‌എസ് ഇറാഖിലെ ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അന്‍ബര്‍ പ്രവിശ്യയിലെ ഹീത്ത് നഗരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഹീത്തിലെ അവസാന സൈനിക കേന്ദ്രത്തില്‍നിന്നും ഇറാഖി സേന പിന്മാറിയതോടെയാണ് നഗരത്തിന്‍െറ പൂര്‍ണ നിയന്ത്രണം ഐഎസിന്‍െറ കൈയിലായത്.

പ്രവിശ്യയുടെ തലസ്ഥാനമായ റമാദിയിലും ഭീകരര്‍ പിടിമുറുക്കുന്നതായാണ് വാര്‍ത്തകള്‍. ഭീകരരുടെ അടുത്ത ലക്ഷ്യം അസദ് വ്യോമ താവളമാണ്. എന്നാല്‍ വലിയ മരുഭൂമിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ വ്യോമതാവളം ഐഎസിനേ സംബന്ധിച്ചിടത്തോളം ദുഷ്കരമായ ലക്ഷ്യമാണ്.

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലേക്കുള്ള ഐഎസ് മുന്നേറ്റം അടുത്തത്തെിയതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ബഗ്ദാദിന്‍െറ സമീപ പട്ടണങ്ങള്‍ ഐഎസ് ഭീഷണിയുടെ നിഴലിലാണ്. തന്ത്രപ്രധാനമായ അമീരി പട്ടണമുള്‍പ്പെടെയുള്ളവ ഇതിലുള്‍പ്പെടും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :