ഇനിയും കുട്ടികളെ കൊല്ലും: പാക് താലിബാന്‍

ഇസ്ലാമാബാദ്| VISHNU.NL| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (14:39 IST)
പെഷവാറിലെ സൈനിക സ്കൂളിലെ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്തതിനു പിന്നാലെ ഇനിയും കുട്ടികളെ കൊല്ലുമെന്ന് പാക് താലിബാന്‍ ഭീഷണി മുഴക്കി.
തെഹ്രീകെ ഇ താലിബാന്‍ ഭീകരാനായ മുല്ലാഹ് ഫസലുല്ല പാക്കിസ്ഥാന്‍ സര്‍ക്കാരിന് അയച്ച കത്തിലാണ് ഭീഷണി. പാക്കിസ്ഥാന്‍ ഭീകരരുടെ വധശിക്ഷ നടപ്പിലാക്കാന്‍ തുടങ്ങിയതിനുള്ള മുന്നറിയിപ്പായാണ് ഭീകരര്‍ ഭീഷണി മുഴക്കിയത്.

ഞങ്ങളുടെ സംഘത്തിലുള്ള ഒരാളെയെങ്കിലും ഇനി തൂക്കിലേറ്റിയേറ്റാല്‍ നിങ്ങളുടെ കുട്ടികളെ കൊന്നിട്ടായിരിക്കും ഞങ്ങള്‍ അതിനുള്ള പ്രതികാരം വീട്ടുക. സൈനിക മേധാവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും കുടുംബങ്ങളില്‍ ദുഃഖാചരണം നടത്തേണ്ടി വരും- ഇതായിരുന്നു കത്തിലെ സന്ദേശം. പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ കുടംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ മറ്റു രാഷ്ട്രീയ നേതാക്കളുടെയും സൈനിക ഉദ്യോഗസ്ഥരുടെയും കുട്ടികളെ വധിക്കാന്‍ ഭീകരര്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്.

2008 ല്‍ നിര്‍ത്തലാക്കിയ വധശിക്ഷ പെഷാവറിലെ സ്കൂളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പര്‍വേസ് മുഷറഫിന്റെ ഭരണകാലത്തു സൈനിക കേന്ദ്രം ആക്രമിച്ച 17 പേരില്‍ ഒരാളടക്കം രണ്ടു പേരെ ഇന്നലെ തൂക്കിലേറ്റി. അഖീല്‍ എന്ന ഡോ.ഉസ്മാന്‍, മെഹ്റാബന്‍ എന്ന അര്‍ഷദ് മെഹമൂദ് എന്നിവരെയാണു ഫൈസലാബാദിലെ ജയിലില്‍ രാത്രി ഒന്‍പതോടെ തൂക്കിലേറ്റിയത്.

ഇതാണ് താലിബാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8261 തടവുകാരാണു പാക്കിസ്ഥാനിലെ ജയിലുകളിലുള്ളത്. ഇതില്‍ 30% പേരും ഭീകരവിരുദ്ധ നിയമപ്രകാരം ശിക്ഷ കിട്ടിയവരാണ്. എന്നാല്‍ ഇവരുടെ വധശിക്ഷ സര്‍ക്കാര്‍ നയത്തേ തുടര്‍ന്ന് നടപ്പിലാക്കിയിരുന്നില്ല. 2004നു ശേഷം 235 പേരെ പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടുമുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...