ഓസ്ട്രേലിയയില്‍ 8 കുട്ടികളെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മെല്‍ബണ്‍| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (15:40 IST)
ഓസ്‌ട്രേലിയയിലെ കെയിന്‍സില്‍ വീട്ടിനുള്ളില്‍ എട്ടു കുട്ടികളെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.ഒന്നര വയസ്സുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള എട്ടു കുട്ടികളാണ് കൊല്ലപ്പെട്ടത്.

കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നും ഒരു യുവതിയെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇവരും കുട്ടികളും തമ്മിലുള്ള ബന്ധം വ്യക്തമല്ലെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇവര്‍ കുട്ടികളുടെ സഹോദരിയാണെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :