പെഷാവര്‍ ആക്രമണം: ആസൂത്രണം നടന്നത് അഫ്ഗാനിസ്താനില്‍

 പെഷാവര്‍ സ്കൂള്‍ , താലിബാന്‍ , അഫ്ഗാനിസ്താന്‍ , തീവ്രവാദി
ഇസ്ലാമാബാദ്| jibin| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (10:54 IST)
കഴിഞ്ഞ ദിവസം പെഷാവര്‍ സ്കൂളില്‍ നടത്തിയ തീവ്രവാദി ആക്രമണത്തിനുള്ള ആസൂത്രണം നടന്നത് അഫ്ഗാനിസ്താനിലെന്ന് റ്പ്പോര്‍ട്ട്. ആക്രമണാത്തിനായി ചേര്‍ന്ന യോഗത്തില്‍ താലിബാന്‍ മേധാവി മുല്ല ഫസ്ലുല്ല, ഉപമേധാവി ശൈഖ് ഖാലിദ് ഹഖാനി, താലിബാന്‍ കമാന്‍ഡര്‍മാരായ ഹാഫിസ് സഈദ്, ഹാഫിസ് ദൗലത്, ഖാരി സൈഫുല്ല തുടങ്ങിയവവരടക്കം പതിനാറ് പേരാണ് പങ്കെടുത്തിരുന്നത്.

പെഷാവറിനടുത്ത ഖൈബറിലെ ബറായിലാണ് സ്കൂളില്‍ ആക്രമണം നടത്താന്‍ തെരഞ്ഞെടുത്ത തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയത്. ഇവരുടെ പേര് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ടെങ്കിലും മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്കൂളിലേക്ക് എത്താന്‍ തീവ്രവാദികള്‍ ഉപയോഗിച്ച വാഹനം കത്തിച്ച് കളഞ്ഞെങ്കിലും വാഹനത്തിന്റെ ഉടമയെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്.

ഇയാളെ ഇസ്ലാമാബാദില്‍നിന്ന് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പെഷാവര്‍ സ്കൂളില്‍ നടത്തിയ തീവ്രവാദി ആക്രമണത്തില്‍ കുട്ടികളടക്കം 157 പേരാണ് കൊല്ലപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :