ഐ എസിന് താലിബാന്റെ പിന്തുണ

ഇസ്‌ലാമാബാദ്| Last Modified ഞായര്‍, 5 ഒക്‌ടോബര്‍ 2014 (11:33 IST)
ഐ എസിന് പിന്തുണയുമായി പാക് ഭീകര സംഘടനയായ താലിബാന്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ
റോയിട്ടേഴ്‌സിന് അയച്ച ഒരു ഇ മെയില്‍ സന്ദേശത്തിലാണ്
സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ഐ എസിന്
പാക് താലിബാന്‍ വക്താവ് ഷഹീദുള്ള ഷഹീദ് പിന്തുണ പ്രഖ്യാപിച്ചത്. അറബി, ഉറുദു എന്നീ ഭാഷകളില്‍ തയ്യാറാക്കിയ സന്ദേശമാണ് വാര്‍ത്താ ഏജന്‍സിക്ക് ലഭിച്ചത്.

ഐഎസ് നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നുവെന്നും സുഖത്തിലും ദു:ഖത്തിലും പാക് താലിബാന്‍ ഒപ്പമുണ്ടാവുമെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.ഇതുകൂടാതെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും തങ്ങളുടെയും ശത്രുക്കള്‍ ഒന്നുതന്നെയാണെന്നും
തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായവും ഐ എസ് ഭീകരര്‍ക്ക് പാക് താലിബാന്‍ സന്ദേശത്തിലൂടെ വാഗ്ദാനം ചെയ്യുന്നതായും സന്ദേശത്തില്‍ പറയുന്നുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :