സുന്നി തീവ്രവാദികള്‍ ബാഗ്ദാദിന് അടുത്ത്; സൈനികര്‍ കീഴടങ്ങണമെന്ന് ആവശ്യം

ബാഗ്‌ദാദ്| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (09:19 IST)
ഇറാഖില്‍ സുന്നി തീവ്രവാദികള്‍ തലസ്ഥാനമായ ബാഗ്ദാദിന്റെ അറുപത് കലോമീറ്റര്‍ വരെ അടുത്തെത്തിയതായി റിപ്പോര്‍ട്ട്. നാല് മണിക്കൂറുകൊണ്ട് ഐഎസ്ഐഎല്‍ തീവ്രവാദികള്‍ക്ക് ബാഗ്ദാദിന്റെ അതിര്‍ത്തിയില്‍ എത്താന്‍ കഴിയും. നാല് ചെറുപട്ടണങ്ങള്‍ക്ക് മാത്രം അകലെയാണ് ഇപ്പോള്‍ തീവ്രവാദികള്‍. അന്‍ബറില്‍ ഐഎസ്ഐഎല്ലിനെ പിന്തുണയ്ക്കുന്ന ഗോത്ര വിഭാഗം സൈനികരോട് ആയുധംവച്ച് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറിലെ ഒരു പട്ടണം കൂടി സുന്നി തീവ്രവാദികള്‍ പിടിച്ചെടുത്തിരുന്നു. ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ കിഴക്കായുള്ള റുത്ബാ പട്ടണമാണ് ഐഎസ്ഐഎല്‍ തീവ്രവാദികള്‍ ശനിയാഴ്‌ച രാത്രി പിടിച്ചത്. ഇതോടെ അയല്‍ രാജ്യമായ ജോര്‍ദ്ദാനിലേക്കുള്ള സുപ്രധാന ഹൈവേയുടെ അവസാന ഭാഗത്തിന്റെ നിയന്ത്രണവും തീവ്രവാദികള്‍ക്കായി.

ഇറാഖ് സൈന്യം ഷെല്ലുകള്‍ വര്‍ഷിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ പട്ടണം വിട്ടു പോകുന്നതിനായി തീവ്രവാദികളുമായി കൂടിയാലോചന തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.അതേസമയം ബാഗ്ദാദില്‍ സുന്നിതീവ്രവാദികളെ സായുധമായി തന്നെ നേരിടാന്‍ ഒരുങ്ങുന്ന ഷിയാ പോരാളികള്‍ മാര്‍ച്ച് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :