ശ്രീലങ്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു

കൊളംബോ| VISHNU.NL| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (14:37 IST)
ശ്രീലങ്കയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് 68 പേര്‍ക്ക്‌ പരിക്കേറ്റു. വടക്ക്‌ പടിഞ്ഞാറന്‍ ശ്രീലങ്കയില്‍ തലസ്ഥാനമായ കൊളംബോയില്‍ നിന്നും 90 മീറ്റര്‍ അകലെ പുതുഹേര സ്റ്റേഷനിലാണ്‌ അപകടമുണ്ടായത്‌.

ബുധനാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ നാല്‌ പേരുടെ നില ഗുരുതരമാണ്‌.

കൊളംബോയില്‍ നിന്നും പാലയ്ക്ക്‌ പോയ ട്രെയിന്‍ പുതുഹേര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനില്‍ ഇടിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച്‌ ശ്രീലങ്കന്‍ റെയില്‍വേ അന്വേഷണം തുടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :