മഴ നല്‍കിയ ഫൈനല്‍

മിര്‍പുര്‍| WEBDUNIA| Last Modified വെള്ളി, 4 ഏപ്രില്‍ 2014 (09:36 IST)
PRO
കരീബിയന്‍സിനെ കടപുഴക്കി ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. വെസ്റ്റ്‌ ഇന്‍ഡീസിനെ 27 റണ്‍സിനാണ് ശ്രീലങ്ക തോല്‍‌പ്പിച്ചത്.

ആദ്യം ബാറ്റു ചെയ്‌ത ശ്രീലങ്ക ആറു വിക്കറ്റിന്‌ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ്‌ 13.5 ഓ‍വറില്‍ നാലു വിക്കറ്റിന്‌ 80 റണ്‍സെടുത്തു നില്‍ക്കെ കനത്ത മഴയെത്തുകയായിരുന്നു‌. മഴനിയമ പ്രകാരം ഈ ഘട്ടത്തില്‍ ലങ്ക 27 റണ്‍സിന്റെ മുന്‍തൂക്കത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ശ്രീലങ്കയ്ക്കു വേണ്ടി തിരിമന്നെ 35 പന്തുകളില്‍ നിന്ന്‌ 44 റണ്‍സെടുത്തു. തിരിമന്നെ രണ്ടു സിക്സര്‍ നേടി. മാത്യൂസ്‌ 23 പന്തുകളില്‍ നിന്നാണ്‌ 40 റണ്‍സെടുത്തത്‌. വിന്‍ഡീസിനുവേണ്ടി കൃഷ്മര്‍ സന്തോക്കി രണ്ടും സാമുവല്‍ ബദ്രിയും ആന്ദ്രെ റസ്സലും ഒന്നുവീതവും വിക്കറ്റെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :