ശ്രീലങ്കയില്‍ കൂട്ടക്കുരുതിക്ക് മുമ്പ് ബ്രേക്‍ഫാസ്റ്റ് കഴിക്കാനായി ഭീകരര്‍ ഹോട്ടലില്‍, പരസ്പരം പുഞ്ചിരിച്ച ശേഷം അവര്‍ പൊട്ടിത്തെറിച്ചു!

Sri Lanka, Bombings, Attacker, Suicide Bomber, ശ്രീലങ്ക, ആത്മഹത്യ ചാവേര്‍, സ്ഫോടനം
കൊളംബോ| Last Modified ബുധന്‍, 24 ഏപ്രില്‍ 2019 (15:43 IST)
ശ്രീലങ്കയില്‍ നൂറുകണക്കിന് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങള്‍ക്ക് കാരണക്കാരായ ആത്മഹത്യാചാവേറുകള്‍ കൃത്യം നടത്തുന്നതിന് മുമ്പ് ബ്രേക്‍ഫാസ്റ്റ് കഴിക്കാനായി ഹോട്ടലില്‍ എത്തിയതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്.

സ്ഫോടനങ്ങള്‍ നടത്തുന്നതിന് മുമ്പ് കൊളംബോയിലെ ഷാംഗ്രി-ലാ ഹോട്ടലില്‍ ബ്രേക്ഫാസ്റ്റ് കഴിക്കാനുള്ള ക്യൂവില്‍ ഒരു ഭീകരന്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ട് ഭീകരര്‍ ഹോട്ടലിലേക്ക് നടക്കുന്നതും പുഞ്ചിരി കൈമാറുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് ലോകത്തെ നടുക്കിയ സ്ഫോടന പരമ്പര അരങ്ങേറിയത്.

മറ്റൊരു വീഡിയോയില്‍, ഒരു ഭീകരന്‍ നെഗംബോയിലുള്ള സെന്‍റ് സെബാസ്റ്റിയന്‍ പള്ളിയിലേക്ക് കയറിപ്പോകുന്നത് വ്യക്തമാണ്. പോകുന്നതിനിടെ അയാള്‍ ഒരു കുട്ടിയുടെ തലയില്‍ തലോടിയിട്ടാണ് ഉള്ളിലേക്ക് കടക്കുന്നത്. അതിന് ശേഷം പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 67 പേരാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് 359 പേരാണ് ശ്രീലങ്കയിലെ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :