ശ്രീലങ്കന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേന തമിഴ് സ്ത്രീകളെ മാനഭംഗപ്പെടുത്തിയിരുന്നു!

 ശ്രീലങ്ക, ഇന്ത്യന്‍ സേന, എല്‍ടിടി‌ഇ
കൊളംബോ| vishnu| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (12:51 IST)
ശ്രീലങ്കയിലെ തമിഴ് തീവ്രവാദ സംഘടനയായിരുന്ന എല്‍ടിടി‌ഇക്കെതിരെ നടന്ന ആഭ്യന്തര യുദ്ധത്തില്‍ സഹായിക്കാനെത്തിയ ഇന്ത്യന്‍ സമാധാന സേന തമിഴ് സ്ത്രീകളെ മാനഭംഗപ്പെടുത്തിയിരുന്നതായി ആരോപിച്ചുകൊണ്ട് ശ്രീലങ്കന്‍ മന്ത്രി രംഗത്ത്. മുന്‍ എല്‍ടിടിഇ നേതാവും ഇപ്പോള്‍ മഹിന്ദ രാജപക്ഷേയുടെ സര്‍ക്കാരില്‍ ഉപമന്ത്രിയുമായ വിനായകമൂര്‍ത്തി മുരളീധരന്‍ (കരുണ) ആണ് ആരോപണം ഉന്നയിച്ചത്.

2004ല്‍ എല്‍ടിടിഇയില്‍ നിന്നു വിട്ട് കരുണ സ്വന്തം സംഘടന രൂപീകരിച്ചിരുന്നു. തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് രാജപക്ഷേ സര്‍ക്കാരില്‍ സഖ്യകക്ഷിയാകുകയായിരുന്നു. ഇന്ത്യന്‍ സമാധാന പരിപാലന സേന (ഇന്ത്യന്‍ പീസ് കീപ്പിങ് ഫോഴ്സ് - ഐപികെഎഫ്) തമിഴരെ കൊലപ്പെടുത്തി. തമിഴ് വനിതകളെ മാനഭംഗപ്പെടുത്തി. ഇതിനെല്ലാം തെളിവുകള്‍ ഉണ്ടെന്നുമാണ് കരുണ പറഞ്ഞത്.

1987ലെ ഇന്തോ-ലങ്ക കരാര്‍ അനുസരിച്ചാണ് ഐപികെഎഫ് ലങ്കയില്‍ പ്രവേശിച്ചത്. ശ്രീലങ്കയുടെ വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് സേനയെ വിന്യസിച്ചത്.1987 മുതല്‍ 1990 വരെ മൂന്ന് വര്‍ഷത്തോളം ഐപികെഎഫ് ശ്രീലങ്കയില്‍ പ്രവര്‍ത്തിച്ചു. ഇക്കാലയളവിലാണ് സേനയ്ക്കെതിരെ പീഡന ആരോപണം ഉയരുന്നത്.

ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സേനയെ ലങ്കന്‍ തമിഴര്‍ക്കെതിരെ നടത്തിയ അക്രമത്തിന് പ്രതികാരമായാണ് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സമയത്ത് ചാവേര്‍ ബോംബാക്രമണത്തില്‍ കൊലപ്പെടുത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :