സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്ക്ക് ജയം

 ഇന്ത്യന്‍ എ ടീം , ശ്രീലങ്ക , രോഹിത് ശർമ്മ , ക്രിക്കറ്റ്
മുംബൈ| jibin| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (10:25 IST)
സന്നാഹ മത്സരത്തിൽ ഇന്ത്യന്‍ എ ടീമിനെതിരെ ശ്രീലങ്കയ്ക്ക്
തോൽവി. വെസ്‌റ്റ് ഇന്‍ഡീസ് ടീം പാതിവഴിയില്‍ കളിയവസാനിച്ചു പോയതിനു പിന്നാലെ ഇന്ത്യയിലെത്തിയ ഇന്ത്യന്‍ എ ടീമിനെതിരെ 88 റൺസിനാണ് തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ രോഹിത് ശർമ്മയുടെയും (142), മനീഷ് പാണ്ഡെയുടെയും (135) സെഞ്ച്വറികളുടെ പിൻബലത്തിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയ്ക്ക് നിശ്ചിത ഓവറില്‍
9 വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മലയാളിതാരം സഞ്ജു സാംസൺ ബാറ്റിംഗിനിറങ്ങിയെങ്കിലും ഒരു റൺസെടുത്ത് പുറത്തായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :