ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

  ഇന്ത്യ-ശ്രീലങ്ക ഏകദിനം , കട്ടക്ക് , ധോണി , വിരാട് കൊഹ്‌ലി
കട്ടക്ക്| jibin| Last Modified ശനി, 1 നവം‌ബര്‍ 2014 (10:46 IST)
ഇന്ത്യൻ പര്യടനം ബഹിഷ്കരിച്ച വെസ്റ്റിൻഡീസ് ടീമിന് പകരമായി കളമൊരുങ്ങിയ ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം നാളെ കട്ടക്കിൽ നടക്കും.

നായകൻ എംഎസ് ധോണിക്ക് വിശ്രമം അനുവദിച്ച ഇന്ത്യ,
വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിലാണ് കളിക്കാനിറങ്ങുന്നത്. ആഞ്ജലോ മാത്യൂസിന്റെ നേതൃത്വത്തിലെ ലങ്കയ്ക്ക് ശക്തികളായ ലസിത് മലിംഗയും രംഗണ ഹെറാത്തും ഇല്ലാ എന്നതും കുറവ് തന്നെയാണ്.

വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിൽ വിജയം തേടിയിറങ്ങുന്ന ഇന്ത്യയ്ക്ക് ക്യാപ്ടൻ ഫോം കണ്ടെത്തിയത് ആശ്വാസമാണ്. എന്നാല്‍ ഇന്ത്യയുടെ ബൌളിംഗ് നയിക്കുന്ന ഷാമി അഹമ്മദിന് പരിക്കേറ്റത് തിരിച്ചടിയാണ്. ഇഷാന്തും ആരോണും ഉമേഷുമായിരിക്കും പരമ്പരയിൽ ഇന്ത്യൻ ബൗളിംഗ് നയിക്കുക. ധോണിക്കു പകരം വൃദ്ധിമാൻ സാഹയായിരിക്കും വിക്കറ്റിന് പിന്നിൽ.

ഇന്ത്യ : വിരാട് കൊഹ്‌ലി, അശ്വിൻ, ആരോൺ, ധവാൻ, ജഡേജ, കുൽക്കർണി, മിശ്ര, പട്ടേൽ, അജിങ്ക്യ, റെയ്‌ന, റായ്ഡു, സാഹ, ഇശാന്ത്,വിജയ്, ഉമേഷ്.
ശ്രീലങ്ക : മാത്യൂസ്, ഡിസിൽവ, ഡിക്‌വെല്ല, ദിൽഷൻ, ഗമഗേ, ജയവർദ്ധനെ, രൺദീവ്, കുലശേഖര, കുശാൽ, തിസിര, അസ്‌ഹാൻ, സംഗക്കാര, തരംഗ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :