സിനിമയിൽ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല, മറ്റുള്ളവർ പലതും പറഞ്ഞ് കേട്ടിട്ടുണ്ട്: മഞ്ജു വാര്യർ

വെള്ളി, 5 ജനുവരി 2018 (16:58 IST)

സിനിമയിലോ ജോലി ചെയ്ത മറ്റു മേഖലകളിലോ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് നടി മഞ്ജു വാര്യർ. സിനിമയടക്കം താൻ ജോലി ചെയ്ത മേഖലകളിൽ നിന്നെല്ലാം തനിക്ക് നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് നടി വ്യക്തമാക്കി. സൂര്യ ടോക്ക് ഫെസ്റ്റിവലില്‍ സദസ്സുമായി സംവദിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
 
കസബയിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി രൂക്ഷമായി വിമർശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ
വിവാദങ്ങളെ  കുറിച്ച് സംസാരിക്കാനുള്ള വേദിയല്ല ഇതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഓഖി ദുരന്ത ബാധിത പ്രദേശത്തെത്തി അഞ്ചു  ലക്ഷം രൂപ സർക്കാരിനു കൈമാറിയത് മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ, താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാ‌യി പറഞ്ഞിരിക്കുകയാണ് മഞ്ജു. 
 
പുരുഷന്മാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ 'എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് മാത്രമേ പറയാൻ ആകൂ, മറ്റുള്ളവരുടെ ജീവതത്തെ കുറിച്ച് പറയാൻ ഞാൻ ആളല്ല. എന്നോട് എല്ലാവരും ബഹുമാനത്തോടു കൂടിയും സ്‌നേഹത്തോട് കൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ. മറ്റുള്ളവര്‍ പലതും പറഞ്ഞു കേട്ടിട്ടുണ്ട്' - എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഞ്ജു വാര്യർ സിനിമ പാർവതി Cinema Parvathy Kasaba കസബ Manju Warrier

വാര്‍ത്ത

news

ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

വിവാദമായ ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് കനത്ത തിരിച്ചടി. കേസ് ...

news

നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? ആരെയും ഞെട്ടിക്കും!

നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസായിരിക്കുന്നു. അമേരിക്ക കടുത്ത ശൈത്യത്തിന്‍റെ ...

news

പാർവതി പറഞ്ഞത് ശരിയോ തെറ്റോ ആയിക്കോട്ടേ, ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? - മുരളി ഗോപി

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് നടന്‍ ...

news

മുടി വെട്ടിക്കാന്‍ വന്നയാളുടെ തലയില്‍ ബാര്‍ബറുടെ അതിക്രമം; തലയുടെ മധ്യഭാഗം ഷേവ് ചെയ്തു, ചെവി മുറിച്ചുകളഞ്ഞു!

മാഡിസണിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കാന്‍ ചെന്ന 22കാരന്‍ എന്തായാലും ഇതുപോലൊരു ...