സിറിയന്‍ അനുകൂലികളെ ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞുപിടിച്ച് കൊന്നുതുടങ്ങി

ബാഗ്‌ദാദ്‌| VISHNU N L| Last Modified ശനി, 23 മെയ് 2015 (14:46 IST)
ഇറാഖ്‌ അതിര്‍ത്തിയിലെ അവസാനപോസ്‌റ്റും കഴിഞ്ഞ ദിവസം പിടിച്ചെടുത്തതിനു പിന്നാലെ തീവ്രവാദികള്‍ക്ക് ഭീഷണിയായേക്കാവുന്ന് സിറിയന്‍ അനുകൂലികള്ര് ഇസ്ലാമിക് സ്റ്റേറ്റ്(ഐ‌എസ്) ഭീകരന്മാര്‍ തെരഞ്ഞുപിടിച്ച് കൊല്ലാന്‍ തുടങ്ങി. വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ തെരച്ചിലിലൂടെ രണ്ടു ദിവസം കൊണ്ട്‌ ഐഎസ് വധിച്ചത്‌ 150 പേരെയാണ്‌.

സിറിയന്‍ ഉദ്യോഗസ്‌ഥര്‍, സൈനികര്‍, വിവരങ്ങള്‍ നല്‍കുന്നവര്‍ എന്നിവരുടെ പട്ടികയുണ്ടാക്കി വീടുകള്‍ കയറിയിറങ്ങി തെരച്ചില്‍ നടത്തിയാണ് ആളുകളെ വകവരുത്തുന്നത്. പിടികൂടിയവരെ സ്‌ഥലത്ത്‌ വെച്ച്‌ തന്നെ തലയ്‌ക്ക് വെടിവെച്ച്‌ കൊല്ലുകയാണ് തീവ്രവാദികള്‍ ചെയ്യുന്നത്. കഴിഞ്ഞയാഴ്‌ച ഐസില്‍ അന്‍ബറിന്റെ തലസ്‌ഥാനമായ റമാഡിയും പുരാതന സിറിയന്‍ നഗരം പാല്‍മീറ പിടിച്ചെടുത്തിരുന്നു. ഇവിടുത്തെ പൈതൃക സമ്പത്തുകള്‍ തകര്‍ക്കുന്ന ജോലി ആരംഭിച്ചിരിക്കുകയാണ്‌.

സിറിയയുടെ പകുതി വരുന്ന 95,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശങ്ങള്‍ ഇപ്പോള്‍ തീവ്രവാദികളുടെ കൈവശമാണ്. ഇറാഖ് സിറിയ അതിര്‍ത്തിയില്‍ ഇനി കുര്‍ദിഷ്‌ നിയന്ത്രണത്തില്‍ വരുന്ന ഒരു ചെറിയ ഭാഗം മാത്രമാണ്‌ ബാക്കിയുള്ളത്‌.
അതുകൂടി പിടിച്ചെടുത്തുകഴിഞ്ഞാല്‍ സിറിയയുടെ സമ്പൂര്‍ണ നിയന്ത്രണം ഐ‌എസ് പിടിച്ചെടുക്കാന്‍ ആരംഭിക്കും. ഇറാഖിന്റെയും സിറിയയുടേയും അതിര്‍ത്തിയിലുള്ള സാധാരണക്കാര്‍ ഭീതിയുടെ നിഴലിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :