സിറിയയിലെ ചരിത്രനഗരമായ പാമൈറ ഐഎസ് ഭീകരര്‍ പിടിച്ചെടുത്തു

 ഐഎസ് ഐഎസ് , ഭീകരര്‍ , ഭീകരര്‍ , പാമൈറ ഐഎസ് ഭീകരര്‍ പിടിച്ചെടുത്തു
ഡയാസ്കസ്| jibin| Last Updated: വ്യാഴം, 21 മെയ് 2015 (10:44 IST)
സൈന്യത്തെ തുരുത്തി മുന്നേറിയ ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ് ഐഎസ്) സിറിയയിലെ ചരിത്ര നഗരമായ പാമൈറയുടെ നിയന്ത്രണം പിടിച്ചെടുത്തു. സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തില്‍ തദ്ദേശവാസികളോട് ഒഴിഞ്ഞു പോകാന്‍ ഭീകരര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഭീകരര്‍ പാമൈറയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കാന്‍ സൂചനയുണ്ടെന്നാണ് അറിയുന്നത്.

2000 വര്‍ഷം പഴക്കമുള്ള ആരാധനാലയങ്ങള്‍, തെരുവുകള്‍ , തീയേറ്റര്‍ , മ്യൂസിയങ്ങള്‍ എന്നിങ്ങനെയുള്ള ചരിത്ര പ്രധാനമായ സ്ഥലമാണ് പാല്‍മെയ്‌റ. കഴിഞ്ഞ ദിവസം ചെറുസംഘങ്ങളായി പലകോണുകളില്‍ നിന്ന് സംഘടിച്ചെത്തിയ ഭീകരര്‍ നഗരം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ സൈന്യം പിന്‍ വാങ്ങുകയായിരുന്നു. പാമൈറയിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സിറിയന്‍ ആഭ്യന്തരമന്ത്രി അഭ്യര്‍ഥിച്ചു.

ദമാസ്‌കസ് പിടിക്കാനുള്ള പോരാട്ടവുമായി ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ എത്തുന്‌പോള്‍ പാല്‍മെയ്‌റയിലെ വീഴ്ച സൈന്യത്തിന് വലിയ തിരിച്ചടിയാകും. മാത്രമല്ല തീവ്രവാദികളുടെ കയ്യിലായ പാല്‍മെയ്‌റയിലെ ചരിത്ര സ്മാരകങ്ങള്‍ അവര്‍ തച്ചുടക്കുകയും ചെയ്യും. ഭീകരര്‍ കൂടുതല്‍ നഗരങ്ങള്‍ പിടിച്ചടക്കാന്‍ സാധ്യത കൂടുതലാണെന്നാണ് അറിയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :