ഫ്ലോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബ്ബില്‍ വെടിവയ്‌പ്പ്; 20 മരണം, നാല്‍പ്പതോളം പെര്‍ ആശുപത്രിയില്‍ - ഭീകരാക്രമണമെന്ന് സൂചന

പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം

നിശാ ക്ലബ്ബില്‍ വെടി‌വയ്‌പ് , പൊലീസ് , സ്വവര്‍ഗാനുരാഗി , അക്രമി വെടിവയ്പ്പ്
ഫ്ലോറിഡ| jibin| Last Updated: ഞായര്‍, 12 ജൂണ്‍ 2016 (17:55 IST)
അമേരിക്കയിലെ ഓർലാൻഡോയിൽ സ്വവർഗാനുരാഗികൾ സമ്മേളിച്ച നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പ്പിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടു. നാൽപതിലധികം പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഓർലാൻഡോയിലെ പൾസ് നൈറ്റ് ക്ലബ്ബിൽ പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. പുലർച്ചെ ക്ലബ് പൂട്ടുന്നതിന് തൊട്ടുമുൻപാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. ക്ലബ്ബിനുള്ളിൽ അതിക്രമിച്ചു കടന്നയാൾ നാലുപാടും വെടിയുതിർക്കുകയായിരുന്നു. അക്രമി 20 റൗണ്ടോളം വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഭീകരബന്ധമുണ്ടോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്.

വെടിവയ്പ്പ് തുടങ്ങി മൂന്നു മണിക്കൂറിനുശേഷം ക്ലബ്ബിനുള്ളിൽ കടന്ന പൊലീസ് അക്രമിയെ വെടിവച്ചു കൊന്നശേഷം ബന്ദികളാക്കിയവരെ മോചിപ്പിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ചിലരെ ബന്ധികളാക്കിയെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
സംഭവസമയത്ത് 100ൽ അധികം പേർ ക്ലബ്ബിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം.

ക്ലബിനുപുറത്ത് നൂറ് കണക്കിന് പൊലീസ് സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവന വാഹനങ്ങളും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രദേശത്തു നിന്നും ജനങ്ങളോട് ഒഴിഞ്ഞു നില്‍ക്കണമെന്ന് പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :