സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

  Saudi , Mohammed bin Nayef , അമീര്‍ മുഹമ്മദ് ബിന്‍ നയീഫ് , സൗദി അറേബ്യ , പൊതുമാപ്പ്
റിയാദ്| jibin| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (09:14 IST)
സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സൗദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ്‌ പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 29മുതൽ ജൂണ്‍ 24 വരെയുള്ള 90 ദിവസമാണ് പൊതുമാപ്പ് കാലയളവ്.

സൗദിയിലെ എംബസിക്കും കോണ്‍സുലേറ്റുകൾക്കും ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിട്ടുണ്ട്. ഇഖാമ നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താം.

ഈ നിയമലംഘകർക്ക്​ പിഴയും തടവു ശിക്ഷയും കൂടാതെ രാജ്യം വിടാം. മടങ്ങു​മ്പോൾ ഇവരുടെ വിരലടയാളം രേഖപ്പെടുത്തും. സൗദിയിലേക്ക് തിരിച്ചുവരുന്നതിന് ഇവർക്ക്​ വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :