അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ സ്പാനിഷ് നടിക്കൊപ്പം; വാര്‍ത്ത ആഘോഷമാക്കി സോഷ്യല്‍ മീഡിയ

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ സ്പാനിഷ് നടിക്കൊപ്പം

 rahul ghandhi , Congress , America , Nathalia Ramos , അമേരിക്ക , കോണ്‍ഗ്രസ് , രാഹുല്‍ ഗാന്ധി , രാഹുല്‍
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (13:14 IST)
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി പുതിയ വിവാദത്തില്‍. രാഹുലിനൊപ്പം നില്‍ക്കുന്ന ചിത്രം സ്പാനിഷ് നടി നതാലിയാ രാമോസ് ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ വെട്ടിലാക്കിയത്.

രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം നതാലിയാ ഇട്ട കമന്റാണ് രാഹുലിനെ കൂടുതല്‍ കുരുക്കിലാക്കിയത്.

“ ഞാന്‍ വളരെ അനുഗ്രഹീതയാണെന്ന് തോന്നുന്നു. കഴിഞ്ഞ രാത്രി വാക്ചാതുര്യവും ഉള്‍ക്കാഴ്ചയുമുള്ള രാഹുലിനൊപ്പമായിരുന്നു. വിവിധയിടങ്ങളിലെ ചിന്തകന്‍മാരുമായി സംവദിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. തുറന്ന മനസും ഹൃദയവുമുണ്ടെങ്കില്‍ മാത്രമേ ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റാന്‍ സാധിക്കൂ ”-
എന്നുമാണ് ചിത്രത്തിനൊപ്പം നതാലിയാ കുറിപ്പ്.

അതേസമയം, താരത്തിന്റെ പോസ്‌റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. എല്ലാവരും രാഹുലിനെ പരിഹസിക്കാനാണ് ശ്രമം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :