ആന്‍ഡ്രൂ രാജകുമാരനെതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്

ലണ്ടന്‍| Last Updated: ശനി, 3 ജനുവരി 2015 (14:25 IST)
1999 മുതല്‍ 2002 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത തന്നെ പീഡിപ്പിച്ചു എന്ന് ആരോപിച്ച് ഒരു യുവതി ആന്‍ഡ്രു രാജകുമാരനെതിരെ ഫ്ലോറിഡ കോടതിയില്‍ ഹര്‍ജി നല്‍കി.

ആന്‍ഡ്രൂ രാജകുമാരനെക്കൂടാതെ അമേരിക്കന്‍ വ്യവസായ പ്രമുഖന്‍ ജെഫ്റി എപ്സ്റ്റീന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ക്കെതിരേയും യുവതി പരാതിപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ആന്‍ഡ്രൂ രാജകുമാരനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ബക്കിങ്ഹാം കൊട്ടാരം നിഷേധിച്ചു.

തന്നെ രാജകുമാരന്റെ അടുക്കല്‍ എത്തിച്ചത് ജെഫ്റി എപ്സ്റ്റീനാണെന്നാണ് പരാതിയില്‍ യുവതി ആരോപിച്ചിരിക്കുന്നത്. എപ്സ്റ്റീനെതിരെ മുന്‍പും നിരവധി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :