10 വയസുകാരിയെ 16കാരന്‍ പീഡിപ്പിച്ചു!!!

ഡെറാഡൂണ്‍| Last Modified ശനി, 27 ഡിസം‌ബര്‍ 2014 (16:26 IST)
ക്രിസ്മസ് ദിനത്തില്‍ പത്തുവയസുകാരിയെ അയല്‍ വാസിയും കൂട്ടുകാരനുമായിരുന്ന പതിനാറുകാരന്‍ പീഡിപ്പിച്ചതായി വാര്‍ത്തകള്‍. ഡെറാഡൂണിലെ മച്ച്‌ലി തലാബ് എന്ന സ്ഥലത്തുനിന്നാണ് പ്രായപൂര്‍ത്തിയാകാത്ത പീഡന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി കൂട്ടുകാരനാ‍യ 16കാരന്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഇവനെ പിന്നീട് മച്ച്‌ലി തലാബ് ഏരിയയില്‍ വെച്ച് പോലീസ് പിടികൂടി. തന്നെ കൂട്ടൂകാരന്‍ ഉപദ്രവിച്ചതായി പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു.

തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്. ഇതൊടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. ഇവരുടെ പരാതിയിന്മേല്‍ ബസന്ത് വിഹാര്‍ പോലീസ് കേസെടുത്തു. സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പീഡനം നടത്തിയ 16കാരനെ പൊലീസ് പിടികൂടുകയും ചെയ്തു.

അയല്‍ക്കാര്‍ മാത്രമല്ല, പെണ്‍കുട്ടിയും ആണ്‍കുട്ടിയും ചെറുപ്പം മുതല്‍ അറിയാവുന്നവരും കൂട്ടുകാരുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഈ അടുപ്പം മുതലാക്കിയാണ് ആണ്‍കുട്ടി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം 16 കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :