ഫിലിപ്പിന്‍സില്‍ യാത്രാബോട്ട്‌ മുങ്ങി 38 പേര്‍ മരിച്ചു

മനില| VISHNU N L| Last Modified വ്യാഴം, 2 ജൂലൈ 2015 (19:09 IST)
ഫിലിപ്പിന്‍സില്‍ യാത്രാബോട്ട്‌ മുങ്ങി 38 പേര്‍ മരിച്ചു. 33 പേരെ കാണാതായിട്ടുണ്ട്‌. 173 യാത്രക്കാരുമായി ഓര്‍മോക്‌ നഗരത്തില്‍ നിന്നും കമോട്ടസ്‌ ദ്വീപിലേക്ക്‌ പോയ ബോട്ടാണ്‌ അപകടത്തില്‍പെട്ടത്‌.

സംഭവത്തില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ രക്ഷാവ്രര്‍ത്തകര്‍ അറിയിച്ചു. അപകടത്തില്‍പെട്ട നൂറോളം യാത്രക്കാരെ പ്രദേശവാസികളാണ്‌ രക്ഷപെടുത്തിയത്‌. തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട്‌ ബോട്ട്‌ മറിഞ്ഞതാണെന്ന്‌ രക്ഷപെട്ടവര്‍ പറഞ്ഞു. കാണാതായവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌. ശക്‌തമായ ഒഴുക്ക്‌ തിരച്ചില്‌ വൈകാന്‍ കാരണമാകുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :