റോബോട്ടിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു

ജര്‍മ്മനി| Last Modified വ്യാഴം, 2 ജൂലൈ 2015 (13:39 IST)
റോബോട്ട് മനുഷ്യനെ തല്ലികൊന്നു. സിനിമയുടെ കഥയാണെന്ന് കരുതിയെങ്കില്‍ തെറ്റി. യഥാര്‍ത്ഥ സംഭവമാണ്.
ഫ്രാങ്ക്ഫർട്ടിൽ നിന്ന് 100 കിലോമീറ്റർ വടക്ക് വോക്സ്‌വാഗന്റെ ജർമനിയിലെ നിർമാണ യൂണിറ്റില്‍ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്.

റോബോട്ടിനെ പ്രവര്‍ത്തനസജ്ജമാക്കിക്കൊണ്ടിരിക്കെ ഫോക്‌സ്‌വാഗണ്‍ പ്ലാന്റിലെ ജീവനക്കാരനായ യുവാവിന്റെ കഴുത്തിന് മുറുകെ പിടിച്ച റോബോട്ട് മെറ്റല്‍ പ്ലേറ്റില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവാവിന്റെ പേര്
കമ്പനി പുറത്ത് വിട്ടിട്ടില്ല. 22 വയസ് പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നുമാത്രമാണ് വിവരം.

അസംബ്ലിങ് വിഭാഗത്തിലെ ജോലികള്‍ ചെയ്യാനാണ് റോബോട്ടിനെ നിയോഗിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ട യുവാവിനൊപ്പം മറ്റൊരാൾ കൂടി സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഇയാള്‍ രക്ഷപെട്ടു. വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാൽ സംഭവത്തിന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :