അഭയാര്‍ഥികളെ കാല്‍വച്ച് വീഴ്ത്തിയ വനിത ഫോട്ടോഗ്രാഫറെ കോടതി വെറുതെ വിട്ടില്ല; ശിക്ഷ എന്തെന്നറിഞ്ഞാല്‍ നിരാശ തോന്നും
അഭയാര്‍ഥികളെ കാല്‍വച്ച് വീഴ്ത്തിയ വനിത ഫോട്ടോഗ്രാഫര്‍ക്ക് കോടതി ശിക്ഷ വിധിച്ചു
ബുഡാപെസ്റ്റ്|
jibin|
Last Modified ശനി, 14 ജനുവരി 2017 (15:59 IST)
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ (ഐഎസ്) ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യം വിട്ടെത്തിയ അഭയാര്‍ഥിയെ ചവിട്ടിവീഴ്ത്തിയ ഹംഗേറിയന്‍ വനിത ഫോട്ടോഗ്രാഫര്‍ക്ക് ശിക്ഷ.
വീഡിയോ പകര്‍ത്തുന്നതിനായി മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത കാണിച്ച ഹംഗേറിയിലെ ഒരു പ്രാദേശിക ചാനല്‍ എന്‍വണ്‍ ടിവിയുടെ വീഡിയോ ഗ്രാഫറായിരുന്ന പെട്ര ലാസ്ലോയെയാണ് ശിക്ഷിച്ചിരിക്കുന്നത്.
2015ലായിരുന്നു ലോകശ്രദ്ധയാകര്‍ഷിച്ച സംഭവമുണ്ടായത്. പൊലീസിനെ ഭയന്നോടിയ ഒരു അഭയാര്‍ഥിയെ പെട്ര കാല്‍വച്ച് വീഴ്ത്തുകയായിരുന്നു. നിസാഹായതയോടെ ആ അഭയാര്‍ഥി നോക്കുന്നത് ഓടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് വൈറലാകുകയും ചെയ്തു. ഇത് മാധ്യമങ്ങളിലൂടെ വൈറലായതോടെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.
സംഭവത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമാണ് പെട്രോയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. തനിക്ക് അഭയാര്‍ത്ഥികളോട് സ്വകാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് അവരെ കാല്‍വച്ച് വീഴുത്തിയതെന്നും അവര്‍ കോടതിയില്‍ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.