പലസ്തീന്‍ വീ‍ണ്ടും പുകയുന്നു

ജെറുസലേം| VISHNU.N.L| Last Modified ബുധന്‍, 9 ജൂലൈ 2014 (12:55 IST)
പലസ്തീന്‍ വീ‍ണ്ടും പുകയുന്നു. ഹമാസും ഇസ്രായേലും തമ്മില്‍ റോക്കറ്റാക്രമണങ്ങള്‍ ശക്തമാക്കിയതോടെ ഗാസയില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ വ്യോമാക്രമണ സൂചനയായി എയര്‍ റെഡ് സിഗനലിന്റെ സൈറണ്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍.

കൂടാതെ ഹമാസിന്റെ ഭാഗത്ത് നിന്ന് ഇനിയും ആക്രമണമുണ്ടായാല്‍ നേരിടുന്നതിന്റെ ഭാഗമായി 40,000 സൈനികരെ ഇസ്രായേല്‍ ഗാസാമുനമ്പില്‍ വിന്യസിച്ചുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി 15,00 സൈനികരെ സജ്ജരാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 12 ന് മൂന്ന് ഇസ്രായേലി കൌമാരക്കാരെ വെസ്റ്റ് ബാങ്കില്‍
നിന്ന് തട്ടിക്കോണ്ടുപോയിരുന്നു. ഇതിന്റെ പ്രതികാരമായി നടത്തിയ ആക്രമണത്തില്‍ പലസ്തീന്‍ കാരനായ ഒരു കൌമാരക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് അബു കാദിര്‍ എന്ന പതിനാറുകാരനായ പലസ്തീനിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശവ സംസ്ക്കാരത്തില്‍ ആയിരക്കണക്കിന് പലസ്തീനികള്‍ പങ്കെടുത്ത് ഇയാളുടെ മരണം ഒരു ദേശീയ ദു:ഖമായി പലസ്തീനികള്‍ മാറ്റിയിരുന്നു.

ഈ വികാരപ്രകടനത്തിന്റെ പ്രതികരണമെന്നോണമാണ് ഹമാസ് ഇസ്രായേലിനു നേരേ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയത്. ഇസ്രയേലി നഗരങ്ങളായ ടെല്‍ അവീവ്,ജെറുസലേം,ഹൈഫ എന്നീ നഗര്‍ങ്ങള്‍ക്കു നേരേയായിരുന്നു ഹമാസ് ആക്രമണം നടത്തിയത്. ഇതേതുടര്‍ന്നാണ് ഇസ്രായേല്‍ വ്യോമാക്രമണങ്ങളും നാവിക നടപടികളും കൈക്കോണ്ടത്. ഈ നടപടിയേ തുടര്‍ന്ന് 28 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :