പലസ്തീനില്‍ ഇസ്രായേലിന്റെ മിഠായി തന്ത്രം

റാമല്ല| VISHNU.NL| Last Modified ബുധന്‍, 2 ജൂലൈ 2014 (14:03 IST)
റംദാന്‍ മിഠായികളും തീപ്പെട്ടികളും നിറച്ച ട്രക്കുകളുമായി ഇസ്രായേല്‍ സൈന്യം എത്തിയപ്പോള്‍ പലസ്തീനികള്‍ ഒരിക്കലും വിചാരിച്ചു കാണില്ല തങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ വിതയ്ക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന്.

പലസ്തീനികളെ വിഘടിപ്പിക്കാനും ഹമാസിനെതിരെ തിരിക്കാനുമാണ് ഇസ്രായേല്‍ പുതിയ തന്ത്രം പ്രയോഗിക്കുന്നത്. വെസ്റ്റ് ബാങ്കിലെ നബ്ലുസില്‍ ഇസ്രായേല്‍ സൈന്യം മിഠായികളും തീപ്പെട്ടികളും പള്ളികളുടെ പ്രവേശന കവാടങ്ങളിലും വീടുകള്‍ക്ക് മുന്‍പിലും ഹമാസ് വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ മിഠാ‍യികളും തീപ്പെട്ടികളും കൊണ്ടിടുകയാണ് ഇസ്രായേലിപ്പോള്‍ ചെയ്യുന്നത്.

ഹമാസ് വെസ്റ്റ് ബാങ്കിനെ കത്തിയെരിക്കും എന്ന സന്ദേശമാണ് തീപ്പെട്ടിയുടെ പുറത്തുള്ളത്. റമദാന്‍ കരീം... ഒരു ചെറിയ മിഠായി... വെസ്റ്റ്ബാങ്കില്‍ ദുരിത ജീവിതം സമ്മാനിച്ച ഹമാസിന്' എന്നാണ് മിഠായി കവറില്‍ കുറിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :