പാകിസ്ഥാനില്‍ വീണ്ടും കൂട്ട വധശിക്ഷ

ഇസ്ലാമാബാദ്| vishnu| Last Updated: ബുധന്‍, 18 മാര്‍ച്ച് 2015 (16:21 IST)
പാകിസ്ഥാനില്‍ വീണ്ടും കൂട്ട വധശിക്ഷ. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒന്‍പതു പേരേയാണ് പാകിസ്ഥാന്‍ ഇന്ന് തൂക്കിലേറ്റിയത്. ഇന്നലെ 12 പേരുടെ നടപ്പാക്കിയതിനു പിന്നാലെയാണിത്.
പഞ്ചാബ്, ലാഹോര്‍, ഫൈസലാബാദ്, റാവല്‍പിണ്ടി, മിയാന്‍വാലി, അറ്റോക്ക് തുടങ്ങിയ ജയിലുകളിലാണ് ഇന്നു ശിക്ഷകള്‍ നടപ്പാക്കിയത്.

വധശിക്ഷ നിരോധനം നീക്കിയതിനെ തുടര്‍ന്ന് ദിനംപ്രതി നിരവധി പേരെയാണ് തൂക്കിലേറ്റുന്നത്. കൊല്പാതകം, തീവ്രവാദം തുടങ്ങിയ കേസുകളില്‍ അകപ്പെട്ടവരെയാണ് കൂടുതലായും തൂക്കിലേറ്റിക്കൊണ്ടിരിക്കുന്നത്. അതിനിടെ ഒരു കുട്ടിക്കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. 2004ല്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷഫ്ഖത്ത് ഹുസൈനെ തൂക്കിലേറ്റാനുള്ള തീരുമാനമാണ് വിവാദമായിരിക്കുന്നത്.

സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ കടുത്ത പ്രതിഷേധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഷഫ്ഖത്ത് ഹുസൈന്റെ ശിക്ഷ ഈ വരുന്ന വ്യാഴാഴ്ച നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇയാളുടെ ദയാഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കുറ്റം ചെയ്യുമ്പോള്‍ 18 വയസ്സിനു താഴെ പ്രായമുള്ളയാളാണെങ്കില്‍ വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നാണ് നിയമം. ഇതു ലംഘിച്ചാണ് ശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നതെന്ന് ഷഫ്ഖത്ത് ഹുസൈന്റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :