ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (15:38 IST)
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്നും സുപ്രീംകോടതി പറയുന്നു. സര്‍ക്കാര്‍ സബ്സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കാണിച്ച് എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയക്കാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതി 2010 സെപ്റ്റംബര്‍ 29 ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും നല്‍കാനുദ്ദേശിക്കുന്ന 12 അക്കമുള്ള വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ആണ് ആധാര്‍. ഇതിനായി വ്യക്തികളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയ്ക്കായി ശേഖരിച്ചിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :