സംവരണം ഏര്‍പ്പെടുത്തുന്നത് ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 17 മാര്‍ച്ച് 2015 (13:23 IST)
സംവരണം ഏര്‍പ്പെടുത്തുന്നത് ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്ന് സുപ്രീം കോടതി. ജാട്ട് സമുദായത്തിന് ഒബിസി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവരണം സുപ്രീം കോടതി റദ്ദാക്കി. കോടതി വിധിയില്‍ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ സംവരണത്തിനായി പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അര്‍ഹതയില്ലാത്തവര്‍ക്കു സംവരണം ല്‍കുന്നത് അര്‍ഹതപ്പെട്ടവര്‍ക്കു നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക ന്യുനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റീസുമാരായ രഞ്ജന്‍ ഗോഗോയ്, റോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.


2014 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ജാട്ട് സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തി
ഉത്തരവിറക്കിയത്. ഈ തീരുമാനമാണ് റദ്ദുചെയ്തത്. പിന്നീട് വന്ന് മോഡി സര്‍ക്കറും തുടരുകയായിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജാട്ട് വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തു. ഹര്‍ജിയില്‍
രാഷ്ട്രീയപരമായും സാമൂഹികമായും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണെന്ന് ചൂണ്ടി കാട്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :