രാജിവെക്കാന്‍ ഒരുക്കമല്ലെന്ന് നവാസ് ഷെരീഫ്

പാകിസ്ഥാൻ , നവാസ് ഷെരീഫ് , പീപ്പിൾസ് പാർട്ടി , ഇമ്രാൻ ഖാന്‍
ഇസ്ളാമാബാദ്| jibin| Last Updated: ബുധന്‍, 27 ഓഗസ്റ്റ് 2014 (18:02 IST)
തന്റെ രാജ്യം കടുത്ത ബുദ്ധിമുട്ടുകളെ അതിജീവിച്ചിട്ടുണ്ടെന്നും അതിനാല്‍ താന്‍ രാജിവെച്ച് പുറത്ത് പോകില്ലെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന നവാസ് ഷെരീഫിന്റെ പ്രസ്ഥാവനയില്‍ കഴമ്പില്ലെന്നും. 2008ൽ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് രാജ്യം ഭരിച്ചിരുന്നത് ഒരു ഏകാധിപതി ആയിരുന്നു അതിനാല്‍ പാർട്ടിയുടെ കൈകൾ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും നവാസ് ഷെരീഫ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് ഞങ്ങളെക്കാൾ സീറ്റ് ലഭിച്ചാൽ അത് അംഗീകരിക്കുമായിരുന്നെന്നും നവാസ് ഷെരീഫ് പറഞ്ഞു.

നിലവിലെ സംഭവ വികാസങ്ങൾ ഒന്നും തന്നെ പാക് ജനതയെ ഭിന്നിപ്പിക്കില്ല. ഭരണഘടനയും നിയമവും അനുസരിച്ചുള്ള ഭരണം പാകിസ്ഥാനിൽ തുടരും. സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ഇമ്രാൻ ഖാന്റെ പാർട്ടി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെരീഫ് പറ‌ഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിയെ കാര്യമാക്കേണ്ടതില്ലെന്നും അത് ഒഴി‌ഞ്ഞു പോവുമെന്നും ഷെരീഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :