പാകിസ്ഥാനില്‍ സ്ഫോടനത്തില്‍ നാലു മരണം

  പാകിസ്ഥാന്‍ , സ്ഫോടനം , പെഷവാര്‍ , ഖാലിദ് ജാവേദ്
പെഷവാര്‍| jibin| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (10:50 IST)
പാകിസ്ഥാനില്‍ ചാവേര്‍ സ്ഫോടനത്തില്‍ പിഞ്ചു ബാലനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

പെഷവാറിലെ സദര്‍ റോഡിലൂടെ കടന്നു പോയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ ഡിഐജി ബ്രിഗേഡിയര്‍ ഖാലിദ് ജാവേദിനെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടന്നത്. ഈ സമയം വഴിയുടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഒളിപ്പിച്ചിരുന്ന മോര്‍ട്ടാര്‍ ഷെല്‍ ഉള്‍പ്പെടെ 45 കിലോ സ്ഫോടക വസ്തുക്കള്‍ പൊട്ടി തെറിക്കുകയായിരുന്നു.

സ്ഫോടനത്തിനുശേഷം വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായ സ്ഫോടനത്തില്‍ ഒരു സൈനികനും യുവതിയും യുവാവും കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. തഹ്രീകെ താലിബാന്‍ സ്ഫോടനത്തിന്റെ ഉത്തരവവാദിത്തം ഏറ്റെടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :