തീവ്രവാദി ക്യാമ്പ്യാണെന്ന് തെറ്റിദ്ധരിച്ച്‌ സൈന്യത്തിന്റെ ബോംബുവര്‍ഷം; നൂറിലേറെ പേര്‍ക്ക് ദാരൂണാന്ത്യം

സൈന്യം നടത്തിയ ബോംബുവര്‍ഷത്തില്‍ 100 ലധികം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു.

nigeria, bomb, camp    മൈഡുഗുരി, ബോകോഹറാം, സൈന്യം, തീവ്രവാദികള്‍, നൈജീരിയ
മൈഡുഗുരി| സജിത്ത്| Last Modified ബുധന്‍, 18 ജനുവരി 2017 (07:57 IST)
സൈന്യം നടത്തിയ ബോംബുവര്‍ഷത്തില്‍ 100 ലധികം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. നൈജീരിയയില്‍ ബോകോഹറാം തീവ്രവാദികളുടെ ക്യാമ്പ്യാണെന്ന് തെറ്റിദ്ധരിച്ചാണ് അഭയാര്‍ഥി ക്യാമ്പില്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടത്. ബോംബുവര്‍ഷത്തില്‍ നിരവധി ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം നടന്നത്. ക്യാമ്പിലെത്തിയ സന്നദ്ധപ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. നൈജീരിയന്‍ റെഡ്ക്രോസിന്റെ ആറ് പ്രവര്‍ത്തകര്‍ മരണമടയുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും സംഘടന അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :