പ്രമുഖരെ വധിക്കും, സർക്കാർ സ്ഥാപനങ്ങൾ തകർക്കും; ഭീഷണിയുമായി ബേസ് മൂവ്മെന്റ്, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ബേസ് മൂവ്മെന്റ് ലക്ഷ്യമിടുന്നത് ആരെയെല്ലാം?

കൊച്ചി| aparna shaji| Last Modified ശനി, 3 ഡിസം‌ബര്‍ 2016 (15:31 IST)
ദക്ഷിണേന്ത്യയിലെ വിവിധ കോടതികളിൽ സ്ഫോടനങ്ങൾ നടത്തിയ ബേസ് മൂവ്മെന്റ് സംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, വ്യക്തികൾ, വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റർ എന്നിവരെ തകർക്കുകയാണ് ലക്ഷ്യമെന്ന് ഭീഷണിയിലൂടെ ചെന്നൈയിൽ നിന്നും അറസ്റ്റിലായ ബേസ് മൂവ്മെന്റ് സംഘാംഗം ദാവൂദ് പറയുന്നു. കൊച്ചി പൊലീസിന് ദാവൂദ് അയച്ച ഭീഷണി സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്ന‌ത്.

കൊച്ചി പൊലീസിനെ ഉദ്യോഗസ്ഥർ അംഗങ്ങളായ കാവലാൾ എന്ന വാട്ട്സാപ് ഗ്രൂപ്പിലേക്കാണ് ഭീഷണി സന്ദേശം വന്നത്. പ്രമുഖരായ വ്യക്തികളെ കൊല്ലുമെന്നും ഇയാൾ അയച്ച സന്ദേശത്തിൽ പറയുന്നു. പൊതുസ്ഥലങ്ങളെ വൈഫൈ ഉപയോഗിച്ചായിരുന്നു സംഘം ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. വിവിധ കോടതികളിൽ സ്ഫോടനം നടത്തിയതിനുശേഷം അടുത്ത പദ്ധതിക്കായ് മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടെ ആകാം ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ അയച്ചതെന്ന് പൊലീസ് പറയുന്നു.

ദാവൂദിന്റെ സന്ദേശം ലഭിച്ചപ്പോൾ തന്നെ വിവരം കൊച്ചി പൊലീസ് എൻ ഐ എയുമായും അന്യസംസ്ഥാന പൊലീസുമായി കൈമാറിയിരുന്നു. ദാവൂദിനെ പിടികൂടാൻ ഈ വിവരങ്ങൾ സഹായിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള ദാവൂദിനെ ചോദ്യം ചെയ്യാനായി കൊച്ചി പോലീസിലെ പ്രത്യേകസംഘം ഉടന്‍ മധുരയിലേക്ക് തിരിക്കും. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇവര്‍ ലക്ഷ്യം വച്ച ആളുകളെക്കുറിച്ചോ സ്ഥലങ്ങളെക്കുറിച്ചോ പോലീസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :