വരൂ... നമുക്ക് കടലില്‍ പോയി രാപ്പാര്‍ക്കാം!

കടല്‍, നഗരം, ജപ്പാന്‍
VISHNU.NL| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (13:57 IST)
സ്മാര്‍ട്ട് ഫോണുകള്‍, ബഹിരാകാശ യാത്രകള്‍, വിമാനങ്ങള്‍, ഇന്റര്‍നെറ്റ് തുടങ്ങി ഇന്ന് ആധുനിക് മനുഷ്യര്‍ ഉപ്യ്യോഗിക്കുന്ന സൌകര്യങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ സംഭവിക്കുമെന്ന് ഒരു നൂറ്റാണ്ട് മുമ്പ് വരെ ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അവരെ വിഡ്ഡികളെന്ന് ജനം വിളിക്കുമായിരുന്നു. എനാല്‍ ഇന്ന് അതെല്ലാം യാഥാര്‍ഥ്യങ്ങളായി. ഇപ്പോഴിതാ അടുത്ത വിപ്ലവകരമായ സങ്കല്‍പ്പം കൂടി പുറത്തുവന്നിരിക്കുന്നു. കടലില്‍ ഒരു നഗരം!

കടലെങ്ങനെ നഗരം പണിയും എന്ന് പറയാന്‍ വരട്ടെ. ജപ്പാനിലെ കെട്ടിടനിര്‍മ്മാണ കമ്പനിയായ ഷിമിസു കോര്‍പറേഷന്‍ അതിന്റെ മാതൃക അവതരിപ്പിച്ച് കഴിഞ്ഞിരിക്കുന്നു. സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സ്വയം പര്യാപ്ത നഗരമാണ് അവതരിപ്പിച്ചിരിക്കുന്ന മാതൃക. സമുദ്രാടിത്തട്ടില്‍ ഉറപ്പിച്ച നാടയില്‍ ബന്ധിപ്പിച്ച് സമുദ്ര നിരപ്പില്‍ പൊങ്ങിക്കിടക്കുന്ന വലിയ ഗോളത്തിനുള്ളിലാണ് ഈ നഗരത്തെ വിഭാവനം ചെയ്തിരിക്കുന്നത്.

5,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നഗരം സുതാര്യമായ ഒരു കൂറ്റന്‍ ഗോളത്തിനുള്ളിലായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. മീഥെയ്ന്‍ പുറപ്പെടുവിക്കുന്ന സൂക്ഷ്മ ജീവികളെ ഉപയോഗിച്ചായിരിക്കും ഊര്‍ജ്ജത്തിന്റെ നല്ലൊരുഭാഗം കണ്ടെത്തുക. കൂടാതെ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുകയുമാകാം. ഇനി കാലാവസ്ഥ മോശമായി കടല്‍ പ്രക്ഷുബ്ധമാകുകയാണെങ്കില്‍ നഗരം തകരില്ലെ എന്ന സംശയത്തിന്റെ കാര്യമേയില്ല. കാരണം മാതൃകയനുസരിച്ച് മോശം കാലാവസ്ഥയില്‍ ഈ ഗോള നഗരത്തെ ഒന്നാകെ തിരമാലകള്‍ക്കടിയിലേക്ക് താഴ്‌ത്താനും കഴിയും.

ഷിമിസു കോര്‍പറേഷന്‍ പറഞ്ഞിരിക്കുന്നത് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ നഗരം പണിതിരിക്കുമെന്നാണ്! 16 ലക്ഷം കോടി രൂപയോളം ചെലവില്‍ അഞ്ചു വര്‍ഷമെടുക്കും ഇത്തരമൊരു നഗരം പണി പൂര്‍ത്തിയാക്കാനെന്ന് ഈ കമ്പനി പറയുന്നു. പിന്നീടുണ്ടാക്കുന്ന ഇത്തരം നഗരങ്ങള്‍ക്ക് ചെലവ് കുറയുകയും ചെയ്യാമെന്ന് കമ്പനി പറയുന്നു. ഇനി വീടുവയ്ക്കാന്‍ സ്ഥലമില്ലെന്ന് കരുതി ദുഃഖിക്കുകയേ വേണ്ട, കാരനം കടലില്‍ ഇനി നഗരങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :