ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനം: 19 മരണം

ബാഗ്ദാദ്| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (10:37 IST)
ബാഗ്ദാദില്‍ രണ്ടിടങ്ങളിലുണ്ടായ ചാവേര്‍ കാര്‍ ബോംബ്‌ സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചു. ബാഗ്ദാദിലെ വിശുദ്ധ നഗരമായ കര്‍ബാലയിലും സദര്‍ നഗരത്തിലുമാണ് സ്ഫോടനം നടന്നത്. 29 പേര്‍ക്ക് പരുക്കേറ്റു.

മുഹറത്തോട് അനുബന്ധിച്ച് കര്‍ബാലയില്‍ നടന്ന മതപരമായ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ഷിയാ തീര്‍ഥാടകര്‍ക്ക് നേരെയായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ കര്‍ബാലയില്‍ 13 ഉം സദര്‍ നഗരത്തില്‍ ആറു പേരുമാണ് കൊല്ലാപ്പെട്ടതെന്ന് പൊലീസ് പറയുന്നു. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കര്‍ബാലയില്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് എത്തിയിരുന്നത്.

അടുത്തകാലത്തായി ഷിയാ വിഭാഗത്തിനെതിരേ സുന്നി വിഭാഗക്കാര്‍ നടത്തുന്ന ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :