ഒബാമയ്ക്ക് ഗാന്ധിയുടെ ഗീതാ വ്യാഖ്യാനം മോഡിയുടെ സമ്മാനം

ഒബാമ, മോഡി, അമേരിക്ക, ഗീത ബൈ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്
വാഷിങ്ടണ്‍| VISHNU.NL| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (10:43 IST)
സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമ്മാനമായി നല്‍കിയത് മഹാത്മാ ഗാന്ധിയുടെ ഗീതാ വ്യാഖ്യാനം. കൂടാതെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പിംഗുകളും സമ്മാനമായി നല്‍കി.

ഒബാമയ്ക്കായി രാജ്യത്തിന്റെ ഔദ്യോഗിക സമ്മാനങ്ങള്‍ മൊഡി കൊണ്ടുപോയിരുന്നു. എന്നാല്‍ ഇവ രണ്ടും വ്യക്തിഗത സമ്മാനങ്ങളായാണ് ഒബാമയ്ക്ക് നല്‍കിയത്.ഏറെ ആരാധിക്കുന്ന രണ്ടുവ്യക്തികളുമയി ബന്ധപ്പെടുന്ന സമ്മാനങ്ങള്‍ തന്നെ നല്‍കണമെന്നത് മോഡിയുടെ നിര്‍ബന്ധമായിരുന്നു.

സമ്മാനമായി 'ഗീത ബൈ ഗാന്ധി'യുടെ പ്രത്യേക പതിപ്പുതന്നെ വേണമെന്ന് മോഡി നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ ഇതിന് ഖാദിത്തുണികൊണ്ടുള്ള പ്രത്യേക പുറംചട്ടയുണ്ടാകണമെന്നും മോഡി ആവശ്യപ്പെട്ടിരുന്നു. മോഡിയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയിലാണ് ഈ രീതിയില്‍ പുസ്തകം തയ്യാറാക്കിയത്.

1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പിങ്ങുകളുടെ പകര്‍പ്പ് ഓള്‍ ഇന്ത്യാ റേഡിയോയുടെ ശേഖരത്തില്‍നിന്നാണ് സംഘടിപ്പിച്ചത്. ഫോട്ടോസ് ഡിവിഷനില്‍നിന്നാണ് വീഡിയോ പകര്‍പ്പെടുത്തത്. രാജ്ഘട്ടില്‍ മാര്‍ട്ടിന്‍ലൂഥര്‍ നില്‍ക്കുന്ന ഫോട്ടോയും മോഡി ഒബാമയ്ക്ക് സമ്മാനിച്ചു.

രാജ്യത്തിന്റെ ഔദ്യോഗികസമ്മാനങ്ങള്‍ വേറെയുണ്ട്. ഇത് ഒബാമയുമായുള്ള ഔദ്യോഗിക ചര്‍ച്ചാവേളയില്‍ സമ്മാനിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :