കിം ജോങ് ഉന്നിന്റെ ആ പണി പാളി; ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ പൊട്ടിത്തെറിച്ചു

ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം പാളി

Kim Jong Nam, North Korea, കിം ജോങ് ഉന്‍, ഉത്തരകൊറിയ, യു എസ്, മിസൈൽ പരീക്ഷണം, മിസൈൽ, പരീക്ഷണം
ഉത്തരകൊറിയ| സജിത്ത്| Last Updated: ബുധന്‍, 22 മാര്‍ച്ച് 2017 (16:40 IST)
നടത്തിയ പരീക്ഷണം പരാജയപ്പെട്ടെന്ന വാദവുമായി ദക്ഷിണ കൊറിയയും യുഎസും. ഇന്നു രാവിലെയാണ് കിഴക്കൻ തീരത്തെ വോൻസൻ വ്യോമതാവളത്തിൽ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. എന്നാല്‍ വിക്ഷേപിച്ച മിസൈൽ നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നുവെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. അതേസമയം, ഏതുതരത്തിലുള്ള മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന കാര്യം വ്യക്തമല്ലെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.


ഉത്തരകൊറിയ നടത്തുന്ന ഈ തുടർച്ചയായുള്ള മിസൈൽ പരീക്ഷണങ്ങൾ മേഖലയിലും അയൽരാജ്യങ്ങളിലുമെല്ലാം ആശങ്ക പടർത്തുന്നുണ്ട്. ഉത്തര കൊറിയൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് നയതന്ത്രജ്ഞനായ ജോസഫ് യാൻ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുമായി സോളിൽ ചർച്ച നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയയുടെ അടുത്ത ഈ പരീക്ഷണം നടന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :