ഇത് ബേബി ഓയിലാണ്, നീ മുഖത്ത് പുരട്ടിയാല്‍ മതി; കൊടും വിഷം ഉപയോഗിച്ച് നാമിനെ വധിച്ച യുവതി എല്ലാം വെളിപ്പെടുത്തുന്നു - ഈ ക്രൂരതയ്‌ക്ക് ലഭിച്ച പ്രതിഫലം എത്രയെന്നറിഞ്ഞാല്‍ ചിരിച്ചു പോകും!

കൊടും വിഷം ഉപയോഗിച്ച് നാമിനെ വധിച്ച യുവതിക്ക് ലഭിച്ച പ്രതിഫലം എത്രയെന്നറിഞ്ഞാല്‍ ചിരിച്ചു പോകും!

   North Korea , Kim Jong Nam , Nam Killed , VX , Most Toxic Weapon Ever , കിം ജോങ് ഉന്‍ , ഇന്തോനീഷ്യ , ഉത്തര കൊറിയ , സിതി എയ്ഷ , വിഷം
ജക്കാര്‍ത്ത| jibin| Last Modified ശനി, 25 ഫെബ്രുവരി 2017 (18:27 IST)
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാമിനെ വധിച്ചതെന്ന് സംശയിക്കുന്ന ഇന്തോനീഷ്യന്‍ യുവതിക്ക് പ്രതിഫലമായി ലഭിച്ചത് 90 ഡോളര്‍ മാത്രം. ഒരു കൂട്ടം പേര്‍ തെറ്റിദ്ധരിപ്പിച്ചാണ് തന്നെക്കൊണ്ട് ഇക്കാര്യം ചെയിപ്പിച്ചതെന്നും എന്ന യുവതി വെളിപ്പെടുത്തി.

തമാശയ്ക്കു വേണ്ടി ഒരു പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുമോ എന്ന് ആവശ്യപ്പെട്ട് ജപ്പാന്‍കാരോ കൊറിയക്കാരോ ആയ ചിലര്‍ എന്നെ സമീപിച്ചു. ഇത് ഒരു തരത്തിലുള്ള ബേബി ഓയില്‍ ആണെന്നും നാമിന്റെ മുഖത്ത് പുരട്ടിയാല്‍ പണം നല്‍കാമെന്നുമാണ് അറിയിച്ചത്. ഈ വസ്‌തു മാരക വിഷമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സിതി എയ്ഷ പറയുന്നു.

ഫെബ്രുവരി13ന് ക്വാലലംപൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് നാമ് കൊല്ലപ്പെട്ടത്. ഇന്തൊനേഷ്യയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള രണ്ട് യുവതികള്‍ വിഷപദാര്‍ത്ഥം നാമിന്റെ മുഖത്തും തലയിലും പുരട്ടുകയായിരുന്നു.
നാമിന്റെ മുഖത്തു വിഷം തേച്ച യുവതികളിലൊരാൾക്കും ശാരീരികാസ്വാസ്ഥ്യമുണ്ടാകുകയും ചെയ്‌തു.

മലേഷ്യന്‍ അധികൃതര്‍ വെള്ളിയാഴ്ച പുറത്തു വിട്ട പ്രാഥമിക റിപ്പോര്‍ട്ടിലാണ് നാമിനെ വധിക്കാന്‍ വിഎക്സ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന സ്ഥിരീകരണമുണ്ടായത്. വളരെ ചെറിയ അളവില്‍ ശരീരത്തില്‍ എവിടെയെങ്കിലും പുരട്ടിയാല്‍ പോലും മരണം സംഭവിച്ചേക്കാവുന്ന രാസവസ്തുവാണ് ഇത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :