ഉത്തരകൊറിയയുടെ ആണവ മിസൈല്‍ പരീക്ഷണം വ്യാജമെന്ന് കണ്ടെത്തല്‍

ന്യൂയോര്‍ക്ക്:| Last Modified വ്യാഴം, 21 മെയ് 2015 (12:28 IST)
മുങ്ങിക്കപ്പലില്‍ നിന്ന് ആണവ മിസൈല്‍ വിക്ഷേപണം നടത്തിയെന്ന ഉത്തര കൊറിയയുടെ അവകാശവാദം അമേരിക്ക തള്ളി.
ആണവ മിസൈലുകള്‍ നിര്‍മിക്കാനുള്ള ശേഷി ഉത്തരകൊറിയയ്ക്ക് ഉണ്ടെന്നു കരുതുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇതുകൂടാതെ ചെറിയ അണ്വായുധങ്ങള്‍ നിര്‍മിച്ചെന്ന ഉത്തരകൊറിയയുടെ അവകാശവാദവും യുഎസ് തള്ളി.

നേരത്തെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ്
മിസൈല്‍ വിക്ഷേപണം
വീക്ഷിക്കുന്നതിന്റെ ചിത്രം ഉത്തരകൊറിയന്‍ ഉത്തര കൊറിയ പുറത്തുവിട്ടിരുന്നു. ചിത്രം പരിശോധിച്ച വിദഗ്ധര്‍ ഉത്തരകൊറിയയുടെ പരീക്ഷണം നടത്തിയെന്ന വാദം പൊളിച്ചു. ചിത്രത്തില്‍ റോക്കറ്റിന്റെ നിഴലിന്റെ ദിശ തെറ്റാണെന്നു ജര്‍മന്‍ ഏറോ സ്‌പേസ് എന്‍ജീനിയര്‍മാരായ മാര്‍കസ് ഷില്ലറും റോബേര്‍ട്ട് ഷ്മുചെറും അറിയിച്ചു. ചില ചിത്രങ്ങളില്‍ റോക്കറ്റ് ഉയരുമ്പോള്‍ വെളുത്ത പുക ഉയരുന്നതായി കാണിക്കുന്നു. മറ്റ് ചിത്രങ്ങളില്‍ ഇവയില്ല. മിസൈല്‍ പരീക്ഷണം വ്യാജമാണെങ്കിലും ഉത്തരകൊറിയയുടെ പക്കല്‍
സൊവിയറ്റ് യൂണിയന്റെ കയ്യില്‍ നിന്നും ലഭിച്ച മിസൈലുകളും അന്തര്‍വാഹിനികളും ഉണ്ടെന്നാണ് അമേരിക്ക സമ്മതിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :