ഉത്തര കൊറിയയില്‍ ഉറക്കം തൂങ്ങിയതിന് സൈനിക മേധാവിയെ വെടിവെച്ചുകൊന്നു

Last Modified ബുധന്‍, 13 മെയ് 2015 (12:29 IST)
ഉത്തര കൊറിയയുടെ നേതാവായ കിം ജോങ് ഉന്‍ പങ്കെടുത്ത
സുപ്രധാന യോഗത്തിനിടെ ഉറക്കം തൂങ്ങിയതിന്
സൈനിക മേധാവിയെ വെടിവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയയുടെ പീപ്പിള്‍സ് ആംഡ് ഫോര്‍സ് മേധാവിയായ ഹ്യോങ് യങ് ചോല്‍ ആണ് വധശിക്ഷക്ക് വിധേയനാക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍

നൂറു കണക്കിന് പേരെ സാക്ഷികളാക്കിയാണ് ശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ ചാര ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏപ്രില്‍ 30നാണ്
ശിക്ഷ നടപ്പിലാക്കിയതെന്നാണ് ഏജന്‍സി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :