പൃഥ്വി 2 ആണവ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ചാന്ദിപൂര്‍| Last Modified ശനി, 15 നവം‌ബര്‍ 2014 (08:37 IST)
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ മിസൈല്‍ വീണ്ടും വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ ദൂരപരിധിവരെ പ്രഹരശേഷിയുള്ള ഭൂതല മിസൈലാണ് പൃഥ്വി 2. ഒഡീഷയിലെ ചാന്ദിപൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് പൃഥ്വി 2 വിക്ഷേപിച്ചത്. പ്രതിരോധ വകുപ്പിന് വേണ്ടി നിര്‍മിച്ചിരിക്കുന്ന പൃഥ്വി 2ന്റെ സഞ്ചാരപഥം ഡിആര്‍ഡിഒ റഡാറുകളും ടെലിമെട്രി സ്റ്റേഷനുകളും ഉപയോഗിച്ച് പിന്തുടര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന നാവികസേനയുടെ കപ്പലിലില്‍നിന്നും മിസൈലിന്റെ നിശ്ചിത പ്രഹരസ്ഥാനം ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു.

500 മുതല്‍ 1000 കിലോഗ്രാം വരെ ഭാരം വഹിക്കാനുള്ള ശേഷി മിസൈലിനുണ്ട്. ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് എന്‍ജിനുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഐജിഎംഡിപി (ഇന്ത്യാസ് പ്രെസ്റ്റീജിയസ് ഇന്‍ഡഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്‌മെന്റ് പ്രോഗ്രാം) യുടെ കീഴില്‍ ഡിആര്‍ഡിഒ ആദ്യമായി നിര്‍മിക്കുന്ന മിസൈലാണിത്.

പൃഥ്വി-2ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമാക്കിയ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :