സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് നാദിയ മുറാദും, ഡെനിക് മുക് വെഗെയും

Sumeesh| Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:22 IST)
സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നാദിയ മുറാദും, ഡെനിക് മുക് വെഗെയും പങ്കിട്ടു. യുദ്ധങ്ങളിലും സംഘർഷങ്ങളിലും ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്നതിനായി നടത്തിയ പ്രവർത്തനങ്ങളാണ് ഇരുവരെയും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്.

331 നോമിനേഷനുകളിൽ നിന്നുമാണ് സമാധാനത്തിനുള്ള നേബേൽ ജേതാക്കളെ തിരഞ്ഞെടുത്തത്. ഇന്ന് രണ്ട് പേർക്ക് കൂടി പുരസ്ജാരം പ്രഖ്യാപിച്ചതോടെ ഇതേവരെ 100 സമാധാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു എന്ന പ്രത്യേകതയും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :