Sumeesh|
Last Modified വെള്ളി, 5 ഒക്‌ടോബര്‍ 2018 (14:12 IST)
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. ഡി ജി സി എയുടെ അന്തിമ പ്രവർത്തനാനുമതിയായ ഏറോഡ്രോം കഴിഞ്ഞ ദിവസം ലഭിച്ചതിനെ തുടർന്നാണ് ഉദ്ഘാടന തിയതി നിശ്ചയിച്ചത്. എന്നാൽ വിമാനത്താവളം ആര് ഉദ്ഘാടനം ചെയ്യും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
വിമനത്താവളത്തിന് പ്രവർത്തനാനുമതി നൽകുന്നതിനുള്ള മറ്റു പരിശേധനകൾ നേരത്തെ തന്നെ പുർത്തിയാക്കി അനുമതി നൽകിയിരുന്നു. റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡിവിഒആര്‍, ഐസൊലേഷന്‍ ബേ, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിംഗ് സംവിധാനം, ഫയര്‍ സ്‌റ്റേഷന്‍ തുടങ്ങിയവ വിശദമായി പരിശോധിച്ച് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു.
എന്നാൽ 3050 മീറ്റർ രൺവേ 4000 മീറ്ററായി നീട്ടാൻ തീരുമാനമായിരുന്നു. ഇതിനായുള്ള പ്രവർത്തനങ്ങൾ ഉപ്പോൾ പുരോഗമിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അഭ്യന്തര അന്താരാഷ്ട്ര വിമാനക്കമ്പനികൾ സർവീസ് നടത്തുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.