ഉത്തര കൊറിയയുടെ ‘നിശബ്ദത’; അമേരിക്കയുടെ ഭീഷണിയില്‍ കിം ജോങ് ഉന്‍ ഒളിവില്‍ ?

ഉത്തര കൊറിയയുടെ ‘നിശബ്ദത’; കിം ജോങ് ഉന്‍ ഒളിവിലോ ?

പ്യോങ്യാങ്| AISWARYA| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2017 (12:19 IST)
ഉത്തര കൊറിയയുടെ പ്രകോപനമില്ലായില്‍ സംശയമുയരുന്നതായി വാര്‍ത്താ ഏജന്‍സി എ‌എന്‍‌ഐ. അടുത്തിടെ നടത്തിയ ഹൈഡ്രജന്‍ ബോംബ്/ ബ്ലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം രണ്ടുമാസമായി ഉത്തര കൊറിയയില്‍ നിന്ന് ഒരു പ്രകോപനവും ഇല്ല.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉനിന് തടിവെച്ചതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഒരു കോസ്മെറ്റിക് ഫാക്ടറി സന്ദർശനത്തിനിടെ കാലിനു വയ്യെന്നു പറഞ്ഞു കിം കസേര ആവശ്യപ്പെട്ടതായും ഷൂ ഫാക്ടറി സന്ദർശനത്തിനിടയിൽ മുഖം മുഴുവൻ വിയർപ്പിൽ കുളിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

40 കിലോയോളം ഭാരം വര്‍ദ്ധിച്ച
ഉത്തര കൊറിയന്‍ നേതാവിന് ഉറക്കമില്ലായ്മ എന്ന അസുഖവും ഉണ്ടെത്രെ. 2014ലും ആറാഴ്ചത്തേക്കു ഉന്നിനെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. കിം ശാരീരികമായി വയ്യാത്ത അവസ്ഥ നേരിടുന്നതായി ഉത്തര കൊറിയയ്ക്കുപോലും അംഗീകരിക്കേണ്ടിവന്നിരുന്നു. ദീർഘായുസ്സ് നൽകുന്നതിനുള്ള പരിചരണവുമായി ഒരു കൂട്ടം ഡോക്ടർമാർ കിം ചുറ്റുമുണ്ടെന്നും റിപ്പോർട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :