'നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു’ - മകന്റെ ഘാതകനെ കെട്ടിപ്പിടി‌ച്ച് ആ പിതാവ് പറഞ്ഞു

മകന്റെ ഘാതകനോട് ക്ഷമിച്ച് പിതാവ്

aparna| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2017 (09:14 IST)
അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവം ഓരോ മനുഷ്യനേയും കണ്ണീരണിയിക്കുന്നതായിരുന്നു. സ്വന്തം മകന്റെ ഘാതകനെ കെട്ടിപ്പിടിച്ച് കൊണ്ട് അബ്ദുള്‍ മുനീം സൊമ്പാത്ത് ജിദ്‌മോദ് എന്ന പിതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു ‘നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു, ക്ഷമിക്കാനാണ് ഇസ്ലാം മതം എന്നെ പഠിപ്പിക്കുന്നത്’.

അബ്ദുള്‍ മുനീമിന്റെ ആ വാക്കുകള്‍ കൊലപാതകിയായ ട്രെയ് അലക്‌സാണ്ടര്‍ റെല്‍ഫോര്‍ഡ് എന്ന യുവാവിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ‘താങ്കള്‍ക്ക് നഷ്ടപ്പെട്ടത് തിരികെ നല്‍കാന്‍ ഇനിയെനിക്ക് കഴിയില്ല. എങ്കിലും സംഭവിച്ചു പോയ അപരാധത്തിന് ഞാന്‍ നിങ്ങളോട് മാപ്പു പറയുന്നു’ എന്നായിരുന്നു അലക്‌സാണ്ടര്‍ ആ പിതാവിനെ കെട്ടിപ്പിടിച്ച് പറഞ്ഞത്.

2015 ഏപ്രിലിലാണ് സലാഹുദ്ദീന്‍ ജിത്ത്‌മോദ് എന്ന ഇരുപത്തിരണ്ട് വയസ്സുകാരന്‍ മോഷണത്തിനിരയായി കൊല്ലപ്പെട്ടത്. കേസില്‍ അലക്സാണ്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ബാക്കി രണ്ട് പേരെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. കേസില്‍ 31 വര്‍ഷത്തെ തടവ് ശിക്ഷയാണ് റെല്‍ഫോര്‍ഡിന് കോടതി വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :