മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയെന്ന് അമേരിക്കന്‍ സർവേ

മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയെന്ന് അമേരിക്കന്‍ സർവേ

 Narendra modi , Rahul gahndhi , Congress , sonia ghandhi , നരേന്ദ്ര മോദി , അമേരിക്ക , രാഹുല്‍ ഗാന്ധി , മോദി , പ്യൂ റിസർച്ച് സെന്റര്‍
വാഷിങ്ടൻ| jibin| Last Modified വ്യാഴം, 16 നവം‌ബര്‍ 2017 (12:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയെന്ന് സർവേ റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്യൂ റിസർച്ച് സെന്റര്‍ നടത്തിയ സർവേയിലാണ് 88 ശതമാനം ആളുകളും മോദിക്ക് അനുകൂലമായി വോട്ട് ചെയ്‌തത്.

2017 ഫെബ്രുവരി 21മുതൽ മാർച്ച് 10വരെയായിരുന്നു സർവേ നടത്തിയത്. 58 ശതമാനം പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് മോദിക്ക് പിന്നില്‍ രണ്ടാമതായി എത്തിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നാലാം സ്ഥാനത്തുമുണ്ട്.

മോദി അധികാരത്തിലേറിയതോടെ രാജ്യത്തെ ജനങ്ങള്‍ സംതൃപ്‌തരായെന്നും സാമ്പത്തികമാ‍യി ഇന്ത്യ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാ‍ണെന്നും സര്‍വേയില്‍ പങ്കെടുത്ത 19 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 2015നു ശേഷവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മോദിയുടെ ജനസമ്മതിയിൽ കുറവുവന്നിട്ടില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :